Currency

കേരളവുമായി വിവിധ മേഖലകളിൽ സഹകരണവുമായി ഓസ്ട്രേലിയൻ സംസ്ഥാനമായ ടാസ്മേനിയ

സ്വന്തം ലേഖകൻThursday, September 8, 2016 10:55 am

നൈപുണ്യവികസനം, ഉന്നതവിദ്യാഭ്യാസം, പാരമ്പര്യേതര ഊര്‍ജം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാനാണ് കേരളവും ടാസ്മേനിയയും ആലോചിക്കുന്നത്.

സിഡ്നി/തിരുവനന്തപുരം: കേരളവുമായി വിവിധ മേഖലകളിൽ സഹകരണത്തിനൊരുങ്ങി ഓസ്ട്രേലിയൻ സംസ്ഥാനമായ ടാസ്മേനിയ. നൈപുണ്യവികസനം, ഉന്നതവിദ്യാഭ്യാസം, പാരമ്പര്യേതര ഊര്‍ജം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാനാണ് കേരളവും ടാസ്മേനിയയും ആലോചിക്കുന്നത്.

പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി ടാസ്മേനിയ വികസന, ഊര്‍ജ, പരിസ്ഥിതിമന്ത്രി മാത്യു ഗ്രൂം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

നൈപുണ്യവികസനത്തിലും ഉന്നതവിദ്യാഭ്യാസത്തിലും കേരളത്തിലെ സര്‍വകലാശാലകളുമായി സഹകരിക്കും. പരിസ്ഥിതി, വനം, ഊര്‍ജം, കടല്‍സമ്ബത്ത് എന്നിവയുടെ സംരക്ഷണത്തിലുള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യകള്‍ ടാസ്മേനിയവികസിപ്പിച്ചിട്ടുണ്ട് .ഈ സാങ്കേതികവിദ്യകളെല്ലാം കേരളവുമായി പങ്കുവയ്ക്കാന്‍ തയാറാണെന്നും മാത്യു ഗ്രൂം അറിയിച്ചു.

കേരളത്തിൽ നിന്നള്ളവരെ ടാസ്മാനിയയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികൾക്ക് ടാൻസ്മാനിയയിൽ വന്നു പഠിക്കാനുള്ള സൗകര്യമെല്ലാം ഏർപ്പാടാക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയില്‍ നിന്നുള്ള 750 വിദ്യാര്‍ഥികളാണു ഇപ്പോള്‍ ടാസ്മേനിയയില്‍ ഉള്ളത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x