Currency

മുംബൈയില്‍ വിമാനത്താവളം ആക്രമിക്കുമെന്ന് ഭീഷണിക്കുറിപ്പ്; സുരക്ഷാ പരിശോധന ശക്തമാക്കി

സ്വന്തം ലേഖകന്‍Friday, December 1, 2017 3:22 pm

 

മുംബൈ: ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തം ആക്രമിക്കുമെന്ന് ഭീഷണിക്കുറിപ്പ്. വിമാനത്താവളത്തിന്റെ കാര്‍ഗോ ഏരിയയില്‍ ജനുവരി 26ന് ആക്രമണം നടത്തുമെന്ന ഭീഷണിക്കുറിപ്പാണ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നു കണ്ടെത്തിയത്.

ഐഎസിന്റെ പേരിലുള്ളതാണ്. എന്നാല്‍ കുറിപ്പ് സാമൂഹികവിരുദ്ധര്‍ കെട്ടിച്ചമച്ചതാണെന്നാണു സിഐഎസ്എഫ് നിഗമനം. എങ്കിലും സുരക്ഷാ പരിശോധന ശക്തമാക്കുകയും കാര്‍ഗോ ഏരിയയില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ബോംബ് സ്‌ക്വാഡിനെ വിളിപ്പിച്ചു. സംഭവത്തെ ‘മോക്ക് ഡ്രില്‍’ ആയാണു കണ്ടതെന്നും അതു പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x