Currency

ഇന്ത്യക്കാർക്കുള്ള ടൂറിസ്റ്റ് വിസ ഫീസ് തായ്‌ലൻഡ് പകുതിയായി കുറയ്ക്കുന്നു

സ്വന്തം ലേഖകൻThursday, November 24, 2016 2:16 pm

ഡിസംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെ തായ് ലാന്‍ഡ് എംബസ്സി ,കോണ്‍സുലര്‍ ഓഫീസില്‍ എന്നിവിടങ്ങളില്‍ നിന്നെടുക്കുന്ന വിസ തികച്ചും സൌജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.വന്‍ തോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് ഈ നടപടി.

ബാങ്കോക്ക്: ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ടൂറിസ്റ്റ് വിസ ഫീസ്‌ തായ്‌ലൻഡ് പകുതിയായി കുറയ്ക്കുന്നു. രണ്ട് മാസം മുന്‍പ് ആയിരം ബാത്തിൽ നിന്ന് (രണ്ടായിരം രൂപ)  2000 ബാത്ത് ആയി വിസ ഫീസ്‌ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ടൂറിസം പ്രധാന വരുമാനമായ രാജ്യത്തിന്‌  ഈ നീക്കം പ്രതികൂലമായി ബാധിച്ചു. ഇതേ തുടര്‍ന്നാണ് വിസയുടെ ഫീസ്‌ 1000 ബാത്തായി കുറയ്ക്കാൻ തീരുമാനിച്ചത്.

ഡിസംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെ തായ് ലാന്‍ഡ് എംബസ്സി ,കോണ്‍സുലര്‍ ഓഫീസില്‍ എന്നിവിടങ്ങളില്‍ നിന്നെടുക്കുന്ന വിസ തികച്ചും സൌജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വന്‍തോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് നടപടി. മൂന്ന് മാസം കൊണ്ട് നാല് ലക്ഷത്തോളം ടൂറിസ്റ്റുകളെയാണ് ലക്ഷ്യം വെക്കുന്നത്. വിദേശികള്‍ക്കുള്ള ദീര്‍ഘ കാല വിസയുടെ കാലാവധി 10 വര്‍ഷമായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ഇന്ത്യക്കാർക്കുള്ള ടൂറിസ്റ്റ് വിസ ഫീസ് തായ്‌ലൻഡ് പകുതിയായി കുറയ്ക്കുന്നു”

  1. Howdy would you mind letting me know which web host you’re working with?
    I’ve loaded your blog in 3 different internet browsers
    and I must say this blog loads a lot quicker then most.
    Can you recommend a good web hosting provider at a honest price?
    Thank you, I appreciate it!

  2. If you would like to take a good deal from this piece of writing then you
    have to apply these methods to your won blog.

  3. If some one needs to be updated with latest technologies then he must be visit this site and be up to date all the
    time.

Comments are closed.

Top
x