Currency

ഇന്ത്യയിലെ ആദ്യ അന്തര്‍ജലീയ ഉത്സവം പുനെയില്‍

സ്വന്തം ലേഖകന്‍Monday, November 28, 2016 6:21 pm

പൂനെയിലെ യോര്‍വാഡയിലാണ് അന്തര്‍ജലീയ ഉത്സവം നടക്കുന്നത്. നീന്താന്‍ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരു പോലെ ഇവിടെ സമയം ചിലവഴിക്കാം. മത്സരങ്ങളില്‍ പങ്കെടുക്കാം.

പുനെ: വെള്ളത്തിനടിയില്‍ നീന്തിത്തുടിക്കാന്‍ ഇന്ത്യയിലെ ആദ്യ അന്തര്‍ജലീയ ഉത്സവം പുനെയില്‍ ആരംഭിച്ചിരിയ്ക്കുകയാണ്. പൂനെയിലെ യോര്‍വാഡയിലാണ് അന്തര്‍ജലീയ ഉത്സവം നടക്കുന്നത്. നീന്താന്‍ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരു പോലെ ഇവിടെ സമയം ചിലവഴിക്കാം. മത്സരങ്ങളില്‍ പങ്കെടുക്കാം. വാട്ടര്‍ പോളോ, സ്‌കൂബ ഡൈവിംഗ്, അണ്ടര്‍വാട്ടര്‍ ചെസ്, ഹോക്കി എന്നിങ്ങനെ വിസ്മയം പകരുന്ന അനേകം മത്സരങ്ങളും കാഴ്ചകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

swimming2

വെള്ളത്തിനടിയില്‍ കളിയ്ക്കാനും വളരെ നേരം ചിലവഴിക്കാനും സാധിക്കും. നീന്തലറിയാത്തവര്‍ക്കായി മുങ്ങല്‍ വിദ്ഗദരും ഉണ്ട്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നീന്തല്‍ അറിയാത്തവര്‍ക്കും വെള്ളത്തിലിറങ്ങാനാകും.

swimming3


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x