
കൊച്ചി: തീയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
തീയറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഡിസംബര്‍ 16 മുതല്‍ സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.
വിതരണക്കാരും നിര്‍മ്മാതാക്കളും തിയറ്ററുടമകളുടെ ആവശ്യത്തിന് വഴങ്ങാത്തതും ഫെഡറേഷന് പുറത്തുള്ള തീയറ്ററുകളെ ഉപയോഗിച്ച് ഭൈരവാ റിലീസ് ചെയ്തതുമാണ് ലിബര്‍ട്ടി ബഷീറിനും നേതൃത്വത്തിനും തിരിച്ചടിയായത്. ശനിയാഴ്ച തീയറ്ററുടമകളുടെ പുതിയ സംഘടന രൂപീകരിക്കും. നടന്‍ ദിലീപിന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത്. പുതിയ സംഘടനയില്‍ ദിലീപിന്റെ സാന്നിധ്യമുണ്ടാകും. സുരേഷ് ഷേണായി (ഷേണോയ് സിനിമാക്‌സ്), ആന്റണി പെരുമ്പാവൂര്‍ (ആശിര്‍വാദ് സിനിമാസ്) എന്നിവരും നേതൃത്വത്തിലുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.