
നന്നായി ആസൂത്രണം ചെയ്തുനടത്തുന്ന യാത്രകൾ നമുക്ക് സമയം, പണം എന്നിവ അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്താൻ സഹായിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടാകാനിടയില്ല. ഇതോടൊപ്പം മനസമാധാനവും അല്ലലില്ലാത്ത യാത്രയും ആസൂത്രണം നന്നായാൽ ലഭിക്കും. വിദേശ യാത്രകൾക്കു ആസൂത്രണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിദേശ യാത്രയ്ക്ക് തയ്യാറെടൂക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
എല്ലാ രേഖകളുടെയും ഒന്നിലധികം പകർപ്പുകൾ കൈവശം വെക്കുക
രേഖകൾ നഷ്ടപ്പെടാനും മോഷ്ടിക്കപ്പെടാനും സാധ്യതയുള്ളതിനാൽ പ്രധാനപ്പെട്ട എല്ലാ രേഖകളുടെയും ഒന്നിലധികം പകർപ്പുകൾ കൈവശം കരുതേണ്ടതാണ്. പാസ്പോർട്ട്, എൻട്രി വിസ, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ് പോളിസി എന്നിവയുടെ പകർപ്പുകൾ നിർബന്ധമായും കൈവശം വെച്ചിരിക്കണം. പാസ്പോർട്ട്, തിരിച്ചറിയൽ രേഖകൾ എന്നിവ അപ്-ടു-ഡേറ്റ് ആണെന്നും അവയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്നും യാത്രികർ ഉറപ്പുവരുത്തണം.
ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് എടുക്കുക
വിദേശ രാജ്യങ്ങളിൽ വെച്ച് ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുക നിങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. നാട്ടിൽ അല്ലാത്തതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ മതിയായ സഹായം ലഭ്യമായെന്നും വരില്ല. ഏത് രാജ്യം സന്ദര്‍ശിക്കുമ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് നന്നാകും. സിംഗപ്പുര്‍പോലെയുള്ള രാജ്യത്ത് പല്ലുവേദനയ്ക്ക് ചികിത്സ തേടിയാല്‍പ്പോലും കീശയില്‍നിന്നു പോകുന്നത് ഏതാനും 1000 ഡോളറാകും. അതിനാൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നത് കീശ കാലിയാകാതിരിക്കാനും സഹായിക്കും.
മരുന്നുകൾ കൈവശം കരുതുക
നിങ്ങൾ ഏതെങ്കിലും പ്രത്യേക മരുന്ന് സ്ഥിരമായി കഴിക്കുന്ന ആളാണെങ്കിൽ പ്രസ്തുത മരുന്ന് യാത്രയിൽ കയ്യിൽ കരുതുക. വാക്സിനേഷനെല്ലാം എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. യാത്രയ്ക്ക് മുമ്പ് ഹെൽത്ത് ചെക്കപ്പ് നടത്തേണ്ടതുമാണ്. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ അൽപ്പം അധികം കൈയ്യിൽ കരുതുന്നതും നന്ന്. മരുന്നുകൾ കൈവശം കരുതുന്നവർ ഡോക്ടറുടെ കുറിപ്പടിയും, ബില്ലും കൂടി യാത്രയോടൊപ്പം കൊണ്ടുപോവുക.
ആവശ്യത്തിനു പണമുണ്ടെന്ന് ഉറപ്പ് വരുത്തുക
വിദേശ യാത്രയ്ക്ക് ഇറങ്ങും മുമ്പ് മതിയായ കാശ് കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണം. ഏത് കറൻസിയാണോ പ്രയോജനപ്പെടൂക ആ കറൻസിയിൽ കണക്കുകൾ കൂട്ടുക. കാർഡുകളും, ട്രാവലർസ് ചെക്ക്സ് എന്നിവ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ വിദേശത്തേക്ക് പോകുകയാണെന്ന കാര്യം നാട്ടിലെ ബാങ്കിൽ അറിയിക്കുന്നതും നന്ന്.
ശ്രദ്ധയോടെ പാക്കിംഗ് നടത്തുക
അത്യാവശ്യമല്ലെങ്കിൽ വില കൂടിയ ഒരു വസ്തുവും കയ്യിൽ കരുതാതിരിക്കുക. പാക്കിംഗ് ചെയ്യുമ്പോൾ എപ്പോഴും ആവശ്യമായി വരുന്നവ പെട്ടെന്നു എടുക്കാനാകുന്ന പാകത്തിൽ ബാഗിലാക്കുക. പോകുന്ന നാട്ടിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ മാത്രം കയ്യിൽ കരുതുക. പാസ്പോര്‍ട്ട്, ടിക്കറ്റ് ബാഗേജ് തുടങ്ങിയവ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം എന്നിവയ്ക്ക് ഉതകുന്ന വിവിധ തരം യാത്രാ ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. അവയിൽ ഏഠെങ്കിലുമൊന്ന് എടൂക്കുന്നത് നല്ലതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.