
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച അപാകതകളില്ലാത്ത എല്ലാവര്‍ക്കും കവര്‍ നമ്പറുകള്‍ അയച്ചതായി അസി. സെക്രട്ടറി അറിയിച്ചു. എസ്.എം.എസ്, തപാല്‍ മുഖേനയാണ് കവര്‍ നമ്പര്‍ അയച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനകം അപേക്ഷ സമര്‍പ്പിച്ചിട്ടും കവര്‍ നമ്പര്‍ ലഭിക്കാത്ത അപേക്ഷകര്‍ ഡിസംബര്‍ 29നകം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ട് എത്തണം.
പണമടച്ച രസീത്, ഹജ്ജ് അപേക്ഷയുടെ കോപ്പി, പാസ്‌പോര്‍ട്ട് കോപ്പി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളുടെ കോപ്പിയും ഒപ്പം കരുതണം. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍നിന്നും പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ചും കവര്‍ നമ്പര്‍ ലഭിക്കുന്നതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 04832710717, 2717571.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.