പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വിപുലപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. കുറഞ്ഞത് രണ്ട് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഓരോ യൂണിറ്റുകളിലും ഉണ്ടാകും.
തിരുവനന്തപുരം: ഗുണമേന്മയുള്ള ആരോഗ്യസേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും ആരോഗ്യസംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റാനും രോഗപ്രതിരോധ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കഴിയും.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വിപുലപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. കുറഞ്ഞത് രണ്ട് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഓരോ യൂണിറ്റുകളിലും ഉണ്ടാകും. ജില്ലാതാലൂക്ക് ആശുപത്രികളില്‍ സ്പെഷ്യാലിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.