ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് പമ്പുകള്‍ അടച്ച് സമരം നടത്തുന്നത്. കമീഷന്‍ വര്‍ധനയടക്കം പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവെച്ച അപൂര്‍വചന്ദ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പുകള്‍ തുറക്കില്ല. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് പമ്പുകള്‍ അടച്ച് സമരം നടത്തുന്നത്. കമീഷന്‍ വര്‍ധനയടക്കം പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവെച്ച അപൂര്‍വചന്ദ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
പെട്രോള്‍ പമ്പ് മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. നേരത്തെ സമരത്തിന് മുന്നോടിയായി 10ാം തീയതി എണ്ണ കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങാതെ സൂചന സമരം പമ്പ് ഉടമകള്‍ നടത്തിയിരുന്നു. പമ്പുടമകളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമരമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.