നോട്ട് നിരോധനത്തെ തുടര്‍ന്ന് നികുതി പിരിവ് നിര്‍ത്തി വെച്ച കേന്ദ്ര നടപടി ഡിസംബര്‍ രണ്ട് വരെ നീട്ടുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു.
ന്യൂഡല്‍ഹി: ഡിസംബര്‍ രണ്ട് വരെ ദേശീയ പാതകളില്‍ നികുതി പിരിവ് ഉണ്ടാകില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് നികുതി പിരിവ് നിര്‍ത്തി വെച്ച കേന്ദ്ര നടപടി ഡിസംബര്‍ രണ്ട് വരെ നീട്ടുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു. ഒപ്പം, ഡിസംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ 15 വരെ അസാധുവാക്കപ്പെട്ട 500 രൂപാ നോട്ടുകള്‍ ദേശീയ പാതയിലുള്ള ടോള്‍ പ്ലാസകളില്‍ സ്വീകരിക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ സഹായത്തോടെ ടോള്‍ പ്ലാസകളില്‍ ആവശ്യത്തിന് സൈ്വപ്പിങ്ങ് മെഷീനുകള്‍ സ്ഥാപിക്കാനും നടപടികള്‍ സ്വീകരിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. നേരത്ത, നോട്ട് അസാധുവാക്കിയതിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 11 വരെ നികുതി പിരിവ് നിര്‍ത്തി വെച്ചിരുന്നു. പിന്നീട് ഇത് നവംബര്‍ 14 വരെയായി ഉയര്‍ത്തി. പ്രതിസന്ധി തുടര്‍ന്ന സാഹചര്യത്തില്‍ നികുതി പിരിവ് നവംബര്‍ 18 വരെയായും പിന്നീട് നവംബര്‍ 24 വരെയായും നീട്ടിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.