Currency

ടോം ജോസഫ് വിറ്റൽസി സിറ്റി ഡെപ്യൂട്ടി മേയർ: ആസ്‌ട്രേലിയയിൽ ഈ സ്ഥാനത്തെത്തുന്ന പ്രഥമ മലയാളി

സ്വന്തം ലേഖകൻThursday, November 1, 2018 9:32 pm

വിറ്റൽസി (മെൽബൺ): ആസ്‌ട്രേലിയയിലെ പ്രഥമ മലയാളി ജനപ്രതിനിധി ടോം ജോസഫ് വിറ്റൽസി സിറ്റി ഡെപ്യൂട്ടി മേയറായി നിയമിതനായി.

വിറ്റൽസി സിറ്റി കൗൺസിലേക്ക് നോർത്ത് വാർഡിൽ നിന്നാണ് കഴിഞ്ഞ വർഷം ടോം തിരഞ്ഞെടുക്കപ്പെട്ടത്. ആസ്‌ട്രേലിയയിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്നതിന് പുറമെ വിറ്റൽസി സിറ്റി കൗൺസിലിന്റെ ചരിത്രത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ അംഗം കൂടിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് മഴലാടി സ്വദേശിയായ ടോം ജോസഫ്.

ആറു വർഷം മുൻപാണ് ടോം ജോസഫ് വിറ്റൽസി സിറ്റിയിൽ താമസമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x