
ന്യൂഡല്‍ഹി: നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘ട്രെയിന്‍ 18’ന് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേരുനല്‍കുമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. ഡല്‍ഹി- വാരാണസി റൂട്ടില്‍ തുടങ്ങുന്ന ട്രെയിന്‍ ഉടന്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗം.
ലോകോത്തര നിലവാരമുള്ള ട്രെയിനുകള്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ നിര്‍മിക്കാനാവുമെന്നതിന്റെ ഉദാഹരണമാണിതെന്ന് മന്ത്രി പറഞ്ഞു. പൂര്‍ണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിന്‍ കാണ്‍പൂരിലും അലഹബാദിലുമാണ് നിര്‍ത്തുക. ഈ അതിവേഗ ട്രെയിന്‍ റെയില്‍വേയുടെ സ്വപ്നപദ്ധതിയാണ്. 97 കോടി രൂപയാണ് നിര്‍മാണചെലവ്. 16 കോച്ചുകളുള്ള ട്രെയിന്‍ ചെന്നൈ കോച്ച് ഫാക്ടറിയില്‍ 18 മാസത്തിനുള്ളിലാണ് നിര്‍മിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.