Currency

ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 10 പാസഞ്ചര്‍ ട്രെയിനുകൾ റദ്ദാക്കി

സ്വന്തം ലേഖകൻTuesday, September 20, 2016 7:39 am

ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടർന്ന് 10 പാസഞ്ചര്‍/മെമു തീവണ്ടികള്‍ പൂര്‍ണമായും മൂന്ന് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എന്നാൽ എക്സ്പ്രസ് തീവണ്ടികള്‍ റദ്ദാക്കിയിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. രാത്രി 12.30 ഓടെയാണ് അപകടം. ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്.

കൊല്ലം: കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയില്‍ കല്ലുകടവില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടർന്ന് 10 പാസഞ്ചര്‍/മെമു തീവണ്ടികള്‍ പൂര്‍ണമായും മൂന്ന് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എന്നാൽ എക്സ്പ്രസ് തീവണ്ടികള്‍ റദ്ദാക്കിയിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. രാത്രി 12.30 ഓടെയാണ് അപകടം. ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്.

തിരുവനന്തപുരത്തു നിന്നു കോട്ടയം ഭാഗത്തേക്കു രാസവളം കൊണ്ടുപോകുന്ന ട്രെയിനായിരുന്നു. അപകടത്തില്‍ പാളം പൂര്‍ണമായും തകര്‍ന്നു. കൊല്ലം – ആലപ്പുഴ പാസഞ്ചര്‍ (നമ്പര്‍: 56300), ആലപ്പുഴ – എറണാകുളം പാസഞ്ചര്‍ (നമ്ബര്‍: 56302), എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ (നമ്പര്‍: 56303), ആലപ്പുഴ – കൊല്ലം പാസഞ്ചര്‍ (നമ്പര്‍: 56301), കൊല്ലം – എറണാകുളം പാസഞ്ചര്‍ (നമ്പര്‍: 56392), എറണാകുളം – കായംകുളം പാസഞ്ചര്‍ (നമ്പര്‍: 56387), കൊല്ലം – എറണാകുളം മെമു (നമ്പര്‍: 66300), എറണാകുളം – കൊല്ലം മെമു (നമ്പര്‍: 66301), കൊല്ലം – എറണാകുളം മെമു (നമ്പര്‍: 66302), എറണാകുളം – കൊല്ലം മെമു (നമ്പര്‍: 66303) എന്നീ ട്രെയിനുകൾ ആണ് റദ്ദാക്കിയത്. കൊല്ലം – എറണാകുളം മെമുവും (നമ്പര്‍: 66308) കോട്ടയം – കൊല്ലം പാസഞ്ചറും (നമ്പര്‍: 56305) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് നടത്തില്ലെന്നും അധികൃതർ അറിയിച്ചു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x