Currency

ഏപ്രില്‍ 10 മുതല്‍ 27വരെ ട്രെയിനുകള്‍ തടസപ്പെടും

സ്വന്തം ലേഖകന്‍Saturday, April 8, 2017 10:40 am

കോട്ടയം: ഏപ്രില്‍ 10 മുതല്‍ 27 വരെ ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തടസപ്പെടും. കോട്ടയത്ത് ചിങ്ങവനം ഭാഗത്ത് റെയില്‍വേ ഇരട്ടപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് സര്‍വീസുകള്‍ തടസപ്പെടുന്നത്. കൊല്ലം-എറണാകുളം മെമു(66308) ഒരുമണിക്കൂര്‍ 20 മിനിറ്റ് വൈകിയാവും പുറപ്പെടുക.

എറണാകുളത്തു നിന്ന് 11.30ന് പുറപ്പെടുന്ന എറണാകുളം-കന്യാകുമാരി പാസഞ്ചര്‍(56387) കോട്ടയത്ത് ഒരുമണിക്കൂര്‍ വൈകും.

കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസ് (22647) കോട്ടയം ഭാഗത്ത് 15 മിനിറ്റ് വൈകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x