അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ സംസ്ഥാനത്തെ ട്രെയിനുകൾ വരുന്ന ഇരുപത് ദിവസങ്ങൾ കൂടി വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ സംസ്ഥാനത്തെ ട്രെയിനുകൾ വരുന്ന ഇരുപത് ദിവസങ്ങൾ കൂടി വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
കരുകുറ്റിയില്‍ മലബാര്‍ എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് ഇരുന്നൂറിലേറെ ഇടങ്ങളില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇതേതുടർന്നാണു ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയത്.
ഷൊര്‍ണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ മണിക്കൂര്‍ വേഗതയാണ് ഇപ്പോൾ ട്രെയിനുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഈ വേഗനിയന്ത്രണം 15 ദിവസം കൂടി തുടരും. വേഗനിയന്ത്രണത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം വൈകിയാണ് പല ട്രെയിനുകളും ഓടുന്നതും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.