
തിരുവനന്തപുരം: ഇന്ന് ഏതാനും ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഷൊര്‍ണൂര്‍ ജങ്ഷന്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ:
• ഡെറാഡൂണ്‍-കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് (22660) ഷൊര്‍ണൂര്‍ ജങ്ഷനില്‍ 60 മിനിറ്റ് നിര്‍ത്തിയിടും.
• കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് (16308) യാത്രക്കിടയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും.
• കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ (56664) ഷൊര്‍ണൂര്‍ ജങ്ഷനില്‍ 20 മിനിറ്റ് നിര്‍ത്തിയിടും.
• എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305) യാത്രക്കിടയില്‍ 45 മിനിറ്റ് നിര്‍ത്തിയിടും.
• ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352) യാത്രക്കിടയില്‍ 30 മിനിറ്റ് നിര്‍ത്തിയിടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.