ഓണം പ്രമാണിച്ച് ചെന്നൈയില്‍ നിന്ന് എറണാകുളത്തേയ്ക്ക് റെയില്‍വേ പ്രഖ്യാപിച്ച പ്രത്യേകട്രെയിനായ സുവിധയില്‍ എസി കോച്ചിലെ ഒരു ടിക്കറ്റിന് അയ്യായിരത്തി അഞ്ഞൂറ് രൂപ വരെയാണ് ഈടാക്കുന്നത്. എറണാകുളം വരെ സ്ലീപ്പര്‍ ക്ലാസ്സിന് ആയിരത്തിയഞ്ഞൂറ് രൂപയോളവും ഈടാക്കുന്നു.
ഓണത്തോടനുബന്ധിച്ച് നാട്ടിൽ വരുന്ന മറുനാടൻ മലയാളികളെ ചൂഷണം ചെയ്യാൻ ഇന്ത്യൻ റെയിൽവേയും. പൊതുവേ ഓണത്തോടനുബന്ധിച്ച് മറ്റു നാടുകളിൽ നിന്നും കേരളത്തിലേക്കുള്ള ബസ്, വിമാന നിരക്കുകൾ വർദ്ധിക്കാറുണ്ട്. ഇപ്പോൾ ഇന്ത്യൻ റെയിൽവേയും ഈ അവസരം മുതലെടുത്തിരിക്കുകയാണ്.
ഓണം പ്രമാണിച്ച് ചെന്നൈയില്‍ നിന്ന് എറണാകുളത്തേയ്ക്ക് റെയില്‍വേ പ്രഖ്യാപിച്ച പ്രത്യേകട്രെയിനായ സുവിധയില്‍ എസി കോച്ചിലെ ഒരു ടിക്കറ്റിന് അയ്യായിരത്തി അഞ്ഞൂറ് രൂപ വരെയാണ് ഈടാക്കുന്നത്. തിരക്ക് കണക്കിലെടുത്ത് നിരക്ക് കൂട്ടുന്ന ഡൈനാമിക് പ്രൈസിംഗ് രീതിയനുസരിച്ച് സെക്കന്‍റ് എസിയ്ക്ക് ടിക്കറ്റൊന്നിന് അയ്യായിരത്തിയഞ്ഞൂറ് രൂപ വരെ ഈടാക്കുന്നത്. ചെന്നൈ മുതല്‍ എറണാകുളം വരെ സ്ലീപ്പര്‍ ക്ലാസ്സിന് ആയിരത്തിയഞ്ഞൂറ് രൂപയോളവും ഈടാക്കുന്നു.
അതേസമയം, ചെന്നൈയില്‍ നിന്ന് നാട്ടിലേയ്ക്കുള്ള എസി ബസ് ടിക്കറ്റ് നിരക്ക് ഇപ്പോഴേ രണ്ടായിരത്തി ഒരുനൂറ് രൂപയായി. ഉത്സവക്കാലത്ത് സാധാരണനിരക്കിനേക്കാള്‍ പതിനഞ്ച് ശതമാനത്തിലേറെ വാങ്ങരുതെന്ന ഗതാഗതകമ്മിഷണറുടെ നിർദേശം ഉണ്ടെന്നിരിക്കെയാണു ഈ കൊള്ളലാഭം ഈടാക്കൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.