ബര്‍ത്തുകള്‍ കാലിയായി വണ്ടി ഓടാതിരിക്കാനാണ് റെയില്‍വേയുടെ ഈ തീരുമാനം. തിരക്കനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ ഈയിടെ റെയില്‍വേ തീരുമാനിച്ചിരുന്നു.
ന്യൂഡല്‍ഹി: തിരക്കില്ലാത്ത സീസണുകളില്‍ അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ റെയില്‍വേ ഇളവ് വരുത്തുന്നു. ശതാബ്ദി, രാജധാനി, തുരന്തോ തീവണ്ടികളിലാണ് അടിസ്ഥാന നിരക്കില്‍ ഇളവ് വരുത്തി ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കുക. ബര്‍ത്തുകള്‍ കാലിയായി വണ്ടി ഓടാതിരിക്കാനാണ് റെയില്‍വേയുടെ ഈ തീരുമാനം. തിരക്കനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ ഈയിടെ റെയില്‍വേ തീരുമാനിച്ചിരുന്നു.
ഇതേതുടര്‍ന്ന് ദീര്‍ഘദൂര യാത്രക്കാര്‍ വിമാനത്തേയും ഹ്രസ്വദൂരയാത്രക്കാര്‍ ബസിനെയും ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് റെയില്‍വേയുടെ ഈ വീണ്ടുവിചാരം. യാത്രയ്ക്ക് ഒന്നോ രണ്ടോ ദിവസം മുമ്പ് വരെ റിസര്‍വേഷന്‍ പൂര്‍ണമായിട്ടില്ലെങ്കിലാണ് നിരക്കില്‍ ഇളവ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആവശ്യക്കാരുടെ തിരക്കേറുന്നതിനനുസരിച്ച് ഈടിയെയാണ് റെയില്‍വേ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.