
തിരുവനന്തപുരം: അരൂര്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഡിസംബർ അഞ്ച് മുതൽ ജനവരി 7 വരെയാണ് നിയന്ത്രണം.
14-40 നു പുറപ്പെടുന്ന എറണാകുളം- കോട്ടയം – കൊല്ലം മെമു ( 66 301) ശനിയാഴ്ചകളില്‍ പൂര്‍ണമായും റദ്ദു ചെയ്യുന്നതായിരിക്കും. 12 – 20നു പുറപ്പെടുന്ന എറണാകുളം- ആലപ്പുഴ- കൊല്ലം മെമു ( 66303) തിങ്കളാഴ്ചകളില്‍ പൂര്‍ണമായും, മറ്റു ദിവസങ്ങളില്‍ ആലപ്പുഴ-എറണാകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ഭാഗികമായും റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.