ചില ട്രെയിനുകൾ പുറപ്പെടുന്ന സമയങ്ങളിലും മറ്റു ചില ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സമയങ്ങളിലുമാണു മാറ്റം വരുത്തിയിരിക്കുന്നത്.
പാലക്കാട്: കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളുടെ സമയക്രമത്തിൽ ഒക്റ്റോബർ ഒന്ന് മുതൽ മാറ്റം വരുന്നു. ചില ട്രെയിനുകൾ പുറപ്പെടുന്ന സമയങ്ങളിലും മറ്റു ചില ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സമയങ്ങളിലുമാണു മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ സമയക്രമവും മാറ്റങ്ങളും ചുവടെ കൊടുക്കുന്നു.
- ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഷൊര്‍ണൂരില്‍ പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി
- ഹൈദരബാദ്-തിരുവനന്തപുരം ശബരി പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി
- ഹൈദരബാദ്-തിരുവനന്തപുരം ശബരി കോട്ടയത്ത് 20 മിനിറ്റ് വൈകി മാത്രമേ എത്തുകയുള്ളൂ
- കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി അഞ്ച് മിനിറ്റ് നേരത്തെ (ഉച്ചയ്ക്ക് 1.35 നു) കോഴിക്കോട്ട് നിന്ന് പുറപ്പെടും.
- തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076) ചേര്‍ത്തല മുതല്‍ തൃശൂര്‍ വരെയുള്ള സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് വീതം വൈകും.
- നാഗര്‍കോവില്‍മംഗലാപുരം ഏറനാട്(16606) തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെ പുറപ്പെടും.
- മംഗലാപുരം-നാഗർകോവിൽ ഏറനാട്(16605) പത്ത് മിനിറ്റ് നേരത്തെ പുറപ്പെടും.
- കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ജനശതാബ്ദി(12081) കോഴിക്കോട്ട് നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് നേരത്തെയാക്കി.
- തിരുവനന്തപുരത്ത് നിന്നുള്ള മലബാര്‍ എക്സ്പ്രസ് കോട്ടയത്ത് 25 മിനിറ്റ് വൈകി രാത്രി 10.25 നായിരിക്കും പുറപ്പെടുക
- മാവേലി എക്സ്പ്രസ്സ് തിരുവനന്തപുരത്ത് എത്തിച്ചേരുന്നത് 10 മിനിറ്റ് വൈകിയായിരിക്കും.
- കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി കോഴിക്കോട് നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് നേരത്തെയാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.