Currency

ഇന്ന് ട്രെയിനുകള്‍ക്ക് നിയന്ത്രണം

സ്വന്തം ലേഖകന്‍Saturday, January 28, 2017 12:04 pm

കോട്ടയം വഴി ഓടുന്ന ആറു ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ഏഴു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും അഞ്ചു പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദു ചെയ്തു.

തിരുവനന്തപുരം: ട്രെയിനുകള്‍ക്ക് ഇന്ന് നിയന്ത്രണം. ഇരട്ടപ്പാത നിര്‍മാണവും പാളത്തിലെ അറ്റകുറ്റ പണികളും നടക്കുന്നരതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. കോട്ടയം വഴി ഓടുന്ന ആറു ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ഏഴു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും അഞ്ചു പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദു ചെയ്തു. ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെ ചില ട്രെയിനുകള്‍ വൈകും.

ഇരിങ്ങാലക്കുട ഭാഗത്ത് പാളത്തിലെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ അമൃത എക്‌സ്പ്രസ് ഇന്ന് മുതല്‍ ഫെബ്രുവരി 6 വരെ വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ ആലുവ സ്റ്റേഷനില്‍ 135 മിനിട്ടു നേരം പിടിച്ചിടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x