
തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ട്രെയിനുകള്‍ വൈകിയോടും. 16 വരെയാണ് ട്രെയിനുകള്‍ വൈകിയോടുന്നത്. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് തിരുവനന്തപുരം സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ 10 മിനിറ്റ് നിര്‍ത്തിയിടും. 15ന് ബിലാസ്പുര്‍ – തിരുനല്‍വേലി എക്‌സ്പ്രസ് കൊച്ചു വേളിയില്‍ ഒന്നര മണിക്കൂറും കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് തിരുവനന്തപുരത്ത് 110 മിനിറ്റും നിര്‍ത്തിയിടും.
കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് 110 മിനിറ്റും വൈകി തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം- നിസാമുദീന്‍ എക്‌സ്പ്രസ് ബുധനാഴ്ച 110 മിനിറ്റ് വൈകി പുലര്‍ച്ചെ 2.50-ന് പുറപ്പെടും. തിരുവനന്തപുരം- നിസാമുദീന്‍ എക്‌സ്പ്രസ് ശനിയാഴ്ച 150 മിനിറ്റ് വൈകി പുലര്‍ച്ചെ മൂന്നിനു പുറപ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.