Currency

ഇന്നും നാളെയും ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Thursday, June 8, 2017 11:19 am

കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചര്‍ പൂര്‍ണമായും രണ്ടു ദിവസവും റദ്ദാക്കി. മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ എന്നിവയുടെ യാത്ര പുനഃക്രമീകരിച്ചു. മംഗളൂരു- കോഴിക്കോട്, മംഗളൂരു- കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

കണ്ണൂര്‍: മാഹിക്കും തലശേരിക്കും ഇടയില്‍ റെയില്‍വേ പാളങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ഇന്നും നാളെയും ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചര്‍ പൂര്‍ണമായും രണ്ടു ദിവസവും റദ്ദാക്കി. മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ എന്നിവയുടെ യാത്ര പുനഃക്രമീകരിച്ചു.

മംഗളൂരു- കോഴിക്കോട്, മംഗളൂരു- കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ കോഴിക്കോട് വരെ സര്‍വീസ് നടത്തുകയുള്ളൂ. നാഗര്‍കോവില്‍മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂറോളം വൈകിയോടും. മംഗളൂരുകോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ യാത്രാസമയം താത്കാലികമായി പുനഃക്രമീകരിക്കുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x