Currency

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് പാക് സൈബര്‍സംഘം ഹാക്ക് ചെയ്തു

സ്വന്തം ലേഖകന്‍Wednesday, December 28, 2016 11:29 am

'കശ്മീരി ചീറ്റ' എന്നറിയപ്പെടുന്ന പാക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ ഒന്‍പതു മണിയോടെ തന്നെ വെബ്‌സൈറ്റ് പൂര്‍വാവസ്ഥയില്‍ എത്തിക്കാനായി.

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനു നേര്‍ക്ക് പാകിസ്താന്‍ ഹാക്കര്‍മാരുടെ ആക്രമണം. ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ ഒന്‍പതു മണിയോടെ തന്നെ വെബ്‌സൈറ്റ് പൂര്‍വാവസ്ഥയില്‍ എത്തിക്കാനായി.

‘മെസ് വിത് ദി ബെസ്റ്റ്’, ‘ഡൈ ലൈക്ക് ദി റെസ്റ്റ്’ എന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. ഈ വര്‍ഷം ആദ്യം റായ്പൂര്‍ എഐഐഎംഎസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്. നിരവധി ഇന്ത്യന്‍ വെബ്‌സൈറ്റുകളുടെ നേര്‍ക്ക് പാക് ഹാക്കര്‍മാരുടെ ആക്രമണം നടന്നുവരുന്നുണ്ട്.

അതേസമയം, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്ന് സിയാല്‍ വക്താവ് പി.എസ്.ജയന്‍ അറിയിച്ചു. http://cial.aero/ എന്നതാണ് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. റിപ്പോര്‍ട്ടുകളില്‍ പറയുന്നവ ഔദ്യോഗികമല്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x