
മുംബൈ: രണ്ട് ഇന്‍ഡിഗോ ബജറ്റ് വിമാനങ്ങള്‍ വീണ്ടും യാത്രയവസാനിപ്പിച്ച് താഴെയിറക്കി. സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിമാനങ്ങള്‍ തിരിച്ചിറക്കിയത്. റാഞ്ചിയിലെയും അസമിലെ ദിബ്രുഗഢിലെയും നിയോ എ320 വിമാനങ്ങളാണ് താഴെയിറക്കിയത്. റാഞ്ചിയില്‍ വിമാനം താഴെയിറക്കിയത് ഓയില്‍ ചോര്‍ച്ച കാരണവും ദിബ്രുഗഢിലേത് മുന്നറിയിപ്പ് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാതായതോടെയുമാണ്. കേടുപാടുകള്‍ പരിഹരിച്ച് വിമാനങ്ങള്‍ വീണ്ടും സര്‍വിസ് നടത്തിയതായി ഇന്‍ഡിഗോ അറിയിച്ചു.
നേരത്തേ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി പത്തോളം എ320 നിയോ വിമാനങ്ങള്‍ വിവിധ പ്രശ്‌നങ്ങള്‍ കാരണം അടിയന്തരമായി താഴെയിറക്കിയിരുന്നു. സര്‍വിസില്‍ നിന്ന് രണ്ടുവിമാനങ്ങളെ പിന്‍വലിച്ചതായി ഇന്‍ഡിഗോ നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.