Currency

ഇന്ന് മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റിന് സ്വിച്ചുണ്ടാകില്ല

സ്വന്തം ലേഖകന്‍Wednesday, March 1, 2017 11:55 am

ഇനി മുതല്‍ വണ്ടി സ്റ്റാര്‍ട്ടാകുമ്പോള്‍ തന്നെ ലൈറ്റ് കത്തും. ഇന്ന് മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ലൈറ്റിനായി പ്രത്യേകം സ്വിച്ച് ഉണ്ടാകില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായാണ് പുതിയ നീക്കം.

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ക്ക് ഇനി മുതല്‍ ഹെഡ് ലൈറ്റിന് സ്വിച്ചുണ്ടാകില്ല. ഇനി മുതല്‍ വണ്ടി സ്റ്റാര്‍ട്ടാകുമ്പോള്‍ തന്നെ ലൈറ്റ് കത്തും. ഇന്ന് മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ലൈറ്റിനായി പ്രത്യേകം സ്വിച്ച് ഉണ്ടാകില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായാണ് പുതിയ നീക്കം.

അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. വാഹനത്തിന്റെ എന്‍ജിനില്‍ നിന്ന് നേരിട്ടാണ് കണക്ഷന്‍ നല്‍കുന്നത്. വെളിച്ചത്തിന്റെ തീവ്രത കുറയ്ക്കാനും ഇന്റിക്കേറ്ററിനും മാത്രമേ പ്രത്യേകം സ്വിച്ച് ഉണ്ടാകൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x