
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം യു.എ.ഇ പ്രതിരോധ സേനയും അണിനിരക്കും. യു.എ.ഇ രാജകുമാരന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചടങ്ങിലെ മുഖ്യാതിഥി. ആദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയില്‍ പരേഡ് നടത്തുന്നത്. യു.എ.ഇ രാജകുമാരന്റെ സന്ദര്‍ശനം നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നവീകരിക്കുന്നതിനും കൂടുതല്‍ ദൃഢമാക്കുന്നതിനും സഹായകരമാകും.
കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഒരു വിദേശ രാജ്യത്തിന്റെ സൈന്യം റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദ് മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ ഫ്രഞ്ച് സൈന്യം ഇന്ത്യന്‍ സൈന്യത്തോടപ്പം പരേഡ് നടത്തിയിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറും യു.എ.ഇ വിദേശകാര്യമന്ത്രി അന്‍വര്‍ മുഹമ്മദ് ഗാരെഗാഷും ജനുവരി 20 ന് നടത്തുന്ന നയതന്ത്ര ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ഭീകരവാദ ഭീഷണികളും പ്രധാനവിഷയമാകും. ഇതോടൊപ്പം തന്നെ രാജ്യാന്തര പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.