കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് തിരുവനന്തപുരത്ത് പോയി തൊഴിൽവിസ കൈപ്പറ്റാന്‍ സാധിക്കും.
ഷാർജ: യു.എ.ഇ തൊഴില്‍വിസ ഇന്ത്യയിലെ യു.എ.ഇ കോണ്‍സുലേറ്റ് വഴി ഇഷ്യൂ ചെയ്യാവുന്ന സംവിധാനം ബുധനാഴ്ച മുതൽ നിലവിൽ വന്നു. കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് തിരുവനന്തപുരത്ത് പോയി തൊഴിൽവിസ കൈപ്പറ്റാന്‍ സാധിക്കും.
നേരത്തെ തൊഴില്‍വിസക്ക് അപേക്ഷിക്കുന്ന സ്പോണ്‍സര്‍ക്കും കമ്പനികള്‍ക്കുമാണ് തൊഴിലാളിയുടെ എന്‍ട്രി പെര്‍മിറ്റ് നല്‍കിയിരുന്നത്. ഈ രീതിയിൽ വ്യാപകമായ തട്ടിപ്പുകൾക്ക് സാധ്യതയുണ്ടായിരുന്നു. പുതിയ നടപടിക്രമമനുസരിച്ച് സ്പോണ്‍സര്‍ക്ക് എന്‍ട്രി പെര്‍മിറ്റിന് പകരം റഫറന്‍സ് കോഡ് നമ്പർ നൽകും. സ്പോണ്‍സറില്‍നിന്ന് ഈ കോഡ് നമ്പര്‍ സ്വീകരിച്ച് അതും അസ്സല്‍ പാസ്പോര്‍ട്ടുമായി നാട്ടിലെ യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയാല്‍ എന്‍ട്രി പെര്‍മിറ്റ് നേരിട്ട് തൊഴിലാളിക്ക് കൈപ്പറ്റാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.