Currency

ഇന്ത്യയുടെ ഇ മൈഗ്രേറ്റ് പദ്ധതിയെ വിമര്‍ശിച്ച് യുഎഇ

സ്വന്തം ലേഖകന്‍Monday, May 29, 2017 2:31 pm

യുഎഇ കമ്പനികളെക്കുറിച്ച് ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നത് യുഎഇയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഡോ.അഹമ്മദ് അല്‍ ബന്ന പ്രതികരിച്ചു. വിഷയം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നേരത്തെ സൗദി അറേബ്യയും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. ചില വിവരങ്ങള്‍ ശേഖരിക്കാനുള്ള അധികാരം യുഎഇ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രാലയം ആരംഭിച്ച ഇമൈഗ്രേറ്റ് പ്രോഗ്രാമിനെതിരെ യുഎഇ. ഇന്ത്യയുടെ ഇ മൈഗ്രേറ്റ് പദ്ധതി യുഎഇയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് യുഎഇ അംബാസഡര്‍. ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ.അഹമ്മദ് അല്‍ ബന്നയുടെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയാണ് ഇ മൈഗ്രേറ്റ്. തൊഴിലിടങ്ങളിലെ ചൂഷണങ്ങളെക്കുറിച്ച് പ്രവാസികളില്‍നിന്ന് ആയിരക്കണക്കിനു പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം ഇമൈഗ്രേറ്റ് പ്രോഗ്രാം ആരംഭിച്ചത്. പ്രവാസി തൊഴിലാളികളെക്കുറിച്ചും അവര്‍ ജോലി ചെയ്യുന്ന കമ്പനികളെക്കുറിച്ചും തൊഴില്‍ ഉടമകളെക്കുറിച്ചും റിക്രൂട്ടിങ് ഏജന്റുമാരെക്കുറിച്ചും വിശദമായ വിവരശേഖരണമായിരുന്നു 2015 ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.

യുഎഇ കമ്പനികളെക്കുറിച്ച് ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നത് യുഎഇയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഡോ.അഹമ്മദ് അല്‍ ബന്ന പ്രതികരിച്ചു. വിഷയം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

നേരത്തെ സൗദി അറേബ്യയും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. ചില വിവരങ്ങള്‍ ശേഖരിക്കാനുള്ള അധികാരം യുഎഇ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇത് ഇന്ത്യയുടെ ജോലിയല്ലെന്നും ആവശ്യമുള്ള വിവരങ്ങള്‍ കൈമാറാന്‍ യുഎഇ അധികൃതര്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x