മുമ്പ് സൗദി ഭരണാധികാരി റിപ്പബ്ലിക്ദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങില്‍ സംബന്ധിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ യുഎഇ സൈനികരും പങ്കെടുക്കും. ഇരുനൂറോളം യുഎഇ സൈനികരാണ് പരേഡില്‍ പങ്കെടുക്കുന്നത്. മുമ്പ് സൗദി ഭരണാധികാരി റിപ്പബ്ലിക്ദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങില്‍ സംബന്ധിക്കുന്നത്.
അബൂദബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റിപബ്ലിക്ദിന ചടങ്ങില്‍ പ്രധാന അതിഥിയായി എത്തുന്ന സാഹചര്യത്തിലാണ് യുഎഇ സൈന്യത്തിന്റെ പരേഡ്. ഇതിനായി പരേഡിന്റെ റിഹേഴ്‌സലിലാണ് യുഎഇ സൈന്യം. ഇന്ത്യയും യുഎഇയും തമ്മില്‍ അഞ്ചു സുപ്രധാന ധാരണാപത്രങ്ങളിലും ഒപ്പുവെക്കും. ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെ പ്രതിരോധ മേഖലയിലും വിപുലമായ സഹകരണത്തിനാണ് അവസരം ഒരുങ്ങുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.