ഹയര്‍ എജുക്കേഷന്‍ എംപവര്‍മെന്റ് റെഗുലേഷന്‍ ഏജന്‍സി അഥവ ഹീറ എന്ന പേരില്‍ യുജിസിക്കും എഐസിടിഇക്കും പകരമായാണ് പുതിയ ഏജന്‍സി കൊണ്ടുവരുന്നത്. ഇതിനായുള്ള പുതിയ ബില്ലിന് രൂപം നല്‍കുകയാണ് മാനവ വിഭവശേഷി വകുപ്പും നീതി ആയോഗും.
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണത്തിനായി പുതിയ ഏജന്‍സിയെ കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഹയര്‍ എജുക്കേഷന്‍ എംപവര്‍മെന്റ് റെഗുലേഷന്‍ ഏജന്‍സി അഥവ ഹീറ എന്ന പേരില്‍ യുജിസിക്കും എഐസിടിഇക്കും പകരമായാണ് പുതിയ ഏജന്‍സി കൊണ്ടുവരുന്നത്. ഇതിനായുള്ള പുതിയ ബില്ലിന് രൂപം നല്‍കുകയാണ് മാനവ വിഭവശേഷി വകുപ്പും നീതി ആയോഗും.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന സുപ്രധാന ഏജന്‍സികളാണ് യുണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷനും, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡുക്കേഷനും. ഈ രണ്ട് ഏജന്‍സികളെയും സംയോജിപ്പിച്ച് പുതിയ ഏജന്‍സി രൂപീകരിക്കാന്‍ നേരത്തെ നിരവധി പഠന കമ്മീഷനുകള്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു.
അതേസമയം ബില്ലിന് അന്തിമ രൂപം നല്‍കി നിയമമാകാന്‍ സമയമെടുക്കുമെന്നുള്ളതിനാല്‍ നിലവിലെ യുജിസി, എഐസിടിഇ നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.