
ന്യൂഡല്‍ഹി: വിദേശത്തെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കില്ല. നികുതി ഈടാക്കാത്ത രാജ്യങ്ങളിലെ വരുമാനം ഉപയോഗിച്ച് ഇന്ത്യയില്‍ നേടുന്ന സമ്പാദ്യത്തിനാണ് ബജറ്റിലെ പുതിയ നികുതി നിര്‍ദ്ദേശമെന്ന് വിശദീകരണം നല്‍കി. കേരളം ഉള്‍പ്പടെ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.
ഇന്ത്യയില്‍ ആദായ നികുതി നല്‍കാതിരിക്കാനായി മാത്രം വിദേശ ഇന്ത്യക്കാരന്‍ എന്ന പദവി നിലനിര്‍ത്തുന്നവരെയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് ഒടുവില്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തില്‍ 120 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങുന്നവര്‍ക്ക് വിദേശ ഇന്ത്യക്കാരന്‍ എന്ന പദവി നഷ്ടമാകുമെന്നാണ് പുതിയ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമാന്‍ വ്യക്തമാക്കിയത്.
നിലവില്‍ ഒരു വര്‍ഷമായിരുന്നു ഈ കാലാവധി. നാല് വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്ന 2014 മുതല്‍ പാസ്പോര്‍ട്ട് പരിശോധനയിലൂടെ ഇത്തരക്കാരെ നികുതി വലയില്‍ കൊണ്ടുവരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ നിയമം ബാധകമായേക്കില്ലെന്നാണ് പുതിയ വിശദീകരണം വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.