Currency

ഉറി ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 20 ആയി

സ്വന്തം ലേഖകൻMonday, September 19, 2016 2:23 pm

ജമ്മുകശ്മീരിലെ സൈനിക ബ്രഗേഡ് ആസ്ഥാനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് സൈനികർ കൂടി ഇന്ന് രാവിലെ മരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 20 ആയി.

ശ്രീനഗർ: ജമ്മുകശ്മീരിലെ സൈനിക ബ്രഗേഡ് ആസ്ഥാനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് സൈനികർ കൂടി ഇന്ന് രാവിലെ മരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 20 ആയി. അതേസമയം 30ലധികം പേര്‍ സൈനിക ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഉറി മേഖലയിലെ കരസേനയുടെ ആസ്ഥാനാത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് 17 സൈനികര്‍ ഞായറാഴ്ച തന്നെ കൊല്ലപ്പെട്ടിരുന്നു. സൈനിക ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ള താവളത്തില്‍ ഏകദേശം 5.30 ഓടെയായിരുന്നു ആക്രമണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x