Currency

ഡല്‍ഹി മെട്രോയില്‍ സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജ് ചെയ്യാനും ടോക്കണെടുക്കാനും ഇനി ക്യൂആര്‍കോഡ്

സ്വന്തം ലേഖകന്‍Monday, July 3, 2017 4:08 pm

പ്രധാന സ്റ്റേഷനുകളില്‍ ടോക്കണ്‍ കൗണ്ടറുകളിലും കസ്റ്റമര്‍ കെയര്‍ സെന്ററുകളിലും ഇത്തരം കോഡുകള്‍ പ്രദര്‍ശിപ്പിക്കും. ഇപ്പോള്‍ രാജീവ് ചൗക്ക്, രാജേന്ദ്ര പ്ലേസ്, സീലംപൂര്‍, പീതംപുര, നെഹ്റു പ്ലേസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.

 

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ കൂടുതല്‍ സ്മാര്‍ട്ടാവാന്‍ ഒരുങ്ങുകയാണ്. മികച്ച ടെക്നോളജികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്മാര്‍ട്ടാവാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സ്മാര്‍ട്ട് കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും ടോക്കണെടുക്കാനും ക്യു ആര്‍കോഡ് ഉപയോഗിക്കുന്ന സൗകര്യം നിലവില്‍ വന്നു.

ഞായറാഴ്ച രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലാണ് ഈ സംവിധാനം നിലവില്‍ വന്നത്. പ്രധാന സ്റ്റേഷനുകളില്‍ ടോക്കണ്‍ കൗണ്ടറുകളിലും കസ്റ്റമര്‍ കെയര്‍ സെന്ററുകളിലും ഇത്തരം കോഡുകള്‍ പ്രദര്‍ശിപ്പിക്കും. ഇപ്പോള്‍ രാജീവ് ചൗക്ക്, രാജേന്ദ്ര പ്ലേസ്, സീലംപൂര്‍, പീതംപുര, നെഹ്റു പ്ലേസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. മറ്റു സ്റ്റേഷനുകളിലും പദ്ധതി ഘട്ടംഘട്ടമായി നടപ്പില്‍ വരുത്തും.

ഭാരത് ക്യു ആര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ബാങ്ക് ആപ്പ് ലോഗിന്‍ ചെയ്ത് അതില്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x