
തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ജൂലൈ 15 മുതല്‍ 31 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് വില്‍പന എന്ന് തുടങ്ങുമെന്ന വിവരം ലഭ്യമായിട്ടില്ല. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 79 വിമാനങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഇതില്‍ 38 എണ്ണവും കേരളത്തിലേക്കാണ്.
പുതിയ ഷെഡ്യൂളില്‍ ഷാര്‍ജയില്‍ നിന്നും വിമാനം ഉള്‍പെടുത്തിയിട്ടുണ്ട്. അതേസമയം, അബൂദബിയില്‍ നിന്നുള്ള വിമാനങ്ങളൊന്നും പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല. ഷാര്‍ജയില്‍ നിന്ന് 11 വിമാനങ്ങളും ദുബായില്‍ നിന്ന് 27 വിമാനങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട്ടേക്ക് 11, കൊച്ചിയിലേക്ക് 14, തിരുവനന്തപുരത്തേക്ക് ഏഴ്, കണ്ണൂരിലേക്ക് ആറ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
വിമാന ഷെഡ്യൂള്‍:
ജൂലൈ 15: ദുബായ്- കോഴിക്കോട്, ദുബായ്- കൊച്ചി, ഷാര്‍ജ- കണ്ണൂര്‍
16: ദുബായ്- കണ്ണൂര്‍, ഷാര്‍ജ- കൊച്ചി
17: ദുബായ്- കോഴിക്കോട്, ദുബായ്- കൊച്ചി
18: ഷാര്‍ജ- കോഴിക്കോട്, ദുബായ്- കൊച്ചി
19: ദുബായ്- തിരുവനന്തപുരം, ഷാര്‍ജ- കണ്ണൂര്‍, ദുബായ്- കൊച്ചി
20: ദുബായ്- കോഴിക്കോട്
21: ദുബൈ-കൊച്ചി, ഷാര്‍ജ-കോഴിക്കോട്
22: ദുബായ്- കോഴിക്കോട്, ദുബായ് -തിരുവനന്തപുരം
23: ഷാര്‍ജ- കോഴിക്കോട്, ദുബായ്- കോഴിക്കോട്
24: ഷാര്‍ജ- തിരുവനന്തപുരം, ദുബായ് -കോഴിക്കോട്, ദുബായ് -കൊച്ചി
25: ദുബായ്- തിരുവനന്തപുരം, ദുബായ്- കൊച്ചി
26: ദുബായ്- കണ്ണൂര്‍, ദുബായ്- കൊച്ചി
27: ദുബായ്- കണ്ണൂര്‍, ഷാര്‍ജ- കൊച്ചി
28: ദുബായ്- കോഴിക്കോട്
29: ഷാര്‍ജ- കോഴിക്കോട്, ഷാര്‍ജ- കൊച്ചി, ദുബായ്- കൊച്ചി, ദുബായ്- തിരുവനന്തപുരം
30: ദുബായ്- കണ്ണൂര്‍, ദുബായ്- കൊച്ചി, ദുബായ്- തിരുവനന്തപുരം
31: ഷാര്‍ജ- തിരുവനന്തപുരം, ദുബായ്- കൊച്ചി
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.