വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മികച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മികച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഭരണ നൈപുണ്യം, കല, സാഹിത്യം, സാമൂഹ്യസേവനം, ശാസ്ത്രം ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ വ്യക്തിഗത നേട്ടങ്ങള്‍ കരസ്ഥമാക്കിയ വനിതകള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വിവരിച്ച്, ലഭിച്ചിട്ടുള്ള നേട്ടങ്ങളും മറ്റും രേഖപ്പെടുത്തി, പൂരിപ്പിച്ച അപേക്ഷ നവംബര്‍ 19 ന് മുമ്പ് അതത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
കേരള ചരിത്രത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച റാണീ ഗൗരി ലക്ഷ്മീഭായ്, അക്കമ്മ ചെറിയാന്‍, ക്യാപ്റ്റന്‍ ലക്ഷ്മി എന്‍.മേനോന്‍, കമല സുരയ്യ, ജസ്റ്റിസ് ഫാത്തിമാ ബീവി എന്നിവരുടെ പേരിലാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും വനിതകളെ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാം. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റ് (www.swdkerala.gov.in) സന്ദര്‍ശിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.