Currency

വര്‍ധ ചുഴലിക്കാറ്റ്; ഉറ്റവര്‍ സുരക്ഷിതരാണോ എന്നറിയാന്‍ ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് ഫീച്ചര്‍

സ്വന്തം ലേഖകന്‍Tuesday, December 13, 2016 1:06 pm

ചെന്നൈ: തീരത്ത് വീശിയടിക്കുന്ന വര്‍ധ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉറ്റവര്‍ സുരക്ഷിതരാണോ എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് സഹായഹസ്തവുമായി ഫേസ്ബുക്ക്. ‘സേഫ്റ്റി ചെക്ക്’ പേജ് ആരംഭിച്ചാണ് ഫേസ്ബുക്കും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. തങ്ങള്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിക്കാനും, തങ്ങളുടെ സുഹൃത്തുക്കള്‍ സുരക്ഷിതരാണോ എന്നറിയാനും ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്ക് പേജിലൂടെ യൂസര്‍മാര്‍ക്ക് സാധിക്കും.

ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്ക് പേജ് കാണുവാന്‍ സാധിക്കും: https://www.facebook.com/safteycheck/chennaiindiacyclonedec122016. 2014 ഒക്ടോബറിലാണ് ‘സേഫ്റ്റി ചെക്ക്’ ഫീച്ചര്‍ ഫേസ്ബുക്ക് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. ജപ്പാനില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ആയിരക്കണക്കിനുപേരെ കാണാതായതോടെയാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഫേസ്ബുക്ക് ആലോചിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x