പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നിര്‍മാണവര്‍ഷവും മാസവും തെറ്റിച്ച് വാഹന ഉടമകളെ കബളിപ്പിക്കുന്ന ഡീലര്‍മാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നിര്‍മാണവര്‍ഷവും മാസവും തെറ്റിച്ച് വാഹന ഉടമകളെ കബളിപ്പിക്കുന്ന ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെ പരിശോധനകള്‍ നടക്കുന്നുണ്ട്. വാഹന ഉടമകൾക്കും പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാഹന ചേസിസ് പരിശോധിച്ച് നിര്‍മാണവര്‍ഷവും മാസവും കണ്ടുപിടിക്കാവുന്ന സൗകര്യം മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.keralamvd.gov.in) ലഭ്യമാക്കിയിട്ടുണ്ട്.
ഇതു കൂടാതെ ഈ വിവരങ്ങള്‍ പരിശോധിക്കാൻ Find vehicle year and month എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറിലും ലഭ്യമാണ്. ചെങ്ങന്നൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആറ് ഡീലര്‍മാര്‍ക്കെതിരെയും, ആലപ്പുഴ ആര്‍.ടി.ഒ നാല് ഡീലര്‍മാര്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കോട്ടയം ടി.വി.എസ് മോട്ടോഴ്‌സ്, എസ്.ജി മോട്ടോഴ്‌സ്, കളത്തില്‍പടി, മാവേലിക്കര മീനത്ത് മോട്ടോഴ്‌സ്, കായംകുളം എ.എസ്.ടി മോട്ടോഴ്‌സ് എന്നീ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് കൃത്രിമം കാണിച്ചതിന്റെ പേരിൽ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ ആര്‍.ടി.ഒ നാല് ഡീലര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.