Currency

മാർച്ച് 30നു പ്രഖ്യാപിച്ച വാഹന പണിമുടക്ക് 31ലേക്കു മാറ്റി

സ്വന്തം ലേഖകൻSunday, March 26, 2017 9:35 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 30നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ വാഹന പണിമുടക്ക് 31ലേക്കു മാറ്റി. എസ്എസ്എൽസി കണക്കുപരീക്ഷ അന്നേദിവസം നടക്കുന്നതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിയതെന്ന് സംഘടനകൾ അറിയിച്ചു. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കന്നത്. 

ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. 1000 സിസി മുതൽ 1500 സിസി വരെയുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം 50 ശതമാനം വർധിപ്പിക്കാനാണ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിട്ടിയുടെ നിർദ്ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x