വിദ്യയുടെ ഫ്ളാറ്റിന് രണ്ടുനില താഴെയാണ് ഷാഹിദ് താമസിക്കുന്നത്. നേരത്തെ ബി.എം.സിയുടെ കീടനാശിനി വകുപ്പ് നടത്തിയ നിരീക്ഷണത്തില്‍ ഉപയോഗശൂന്യമായി കിടന്ന ഷാഹിദിന്‍െറ നീന്തല്‍ക്കുളത്തില്‍ കൊതുകിന്‍െറ പ്രജനനം കണ്ടെത്തിയിരുന്നു.
മുംബൈ: ബോളിയുഡ് നടി വിദ്യ ബാലന് ഡെങ്കിപ്പനി. ജുഹു താരാ റോഡിലുള്ള ഇവരുടെ താമസസ്ഥലത്ത് ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനനം തടയാന്‍ പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാ ബാലന്റെ അയൽവാസിയും ബോളിവുഡ് താരവുമായ ഷാഹിദ് കപൂറിന് ബ്രിഹന്‍മുബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്.
പ്രണേത അപ്പാര്‍ട്മെന്‍റിലുള്ള വിദ്യയുടെ ഫ്ളാറ്റിന് രണ്ടുനില താഴെയാണ് ഷാഹിദ് താമസിക്കുന്നത്. നേരത്തെ ബി.എം.സിയുടെ കീടനാശിനി വകുപ്പ് നടത്തിയ നിരീക്ഷണത്തില്‍ ഉപയോഗശൂന്യമായി കിടന്ന ഷാഹിദിന്‍െറ നീന്തല്‍ക്കുളത്തില്‍ കൊതുകിന്‍െറ പ്രജനനം കണ്ടെത്തിയിരുന്നു.
ഷാഹിദ് കപൂറിനൊപ്പം വിദ്യ ബാലന്റെ മറ്റൊരു അയൽവാസിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 382ാം വകുപ്പ് പ്രകാരം നോട്ടീസ് ലഭിച്ച രണ്ടുപേരും 10,000 രൂപ വീതം പിഴയടക്കേണ്ടതാണ്. അതിനിടെ സെപ്റ്റംബറില്‍ മാത്രമായി ഡെങ്കിപ്പനി ബാധിച്ച 1500ല്‍പരം ആളുകളെ മുംബൈയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.