Currency

പുതുക്കിയ റേഷൻ കാർഡ് വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം

സ്വന്തം ലേഖകൻSaturday, October 29, 2016 12:06 pm

ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ അര്‍ഹരായ നിരവധി പേര്‍ ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ കടന്നുകൂടുകയും ചെയ്തതോടെ സപൈ്ള ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും പരാതി പ്രളയമാണ്. കാർഡിലെ വിവരങ്ങൾ ശരിയാണോ എന്ന കാര്യം ഓൺലൈനിൽ പരിശോധിച്ച് ഉറപ്പ വരുത്തേണ്ടതാണ്. അതെങ്ങെനെയെന്ന് നോക്കാം

റേഷൻ കടകൾക്ക് മുന്നിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തിരക്കുകളാണ് അനുഭവപ്പെടുന്നത്. പുതുക്കിയ റേഷൻ കാർഡുകളിൽ വൻതോതിൽ തെറ്റുകൾ വന്നിരിക്കുന്നതാണ് കാരണം. ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ അര്‍ഹരായ നിരവധി പേര്‍ ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ കടന്നുകൂടുകയും ചെയ്തതോടെ സപൈ്ള ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും പരാതി പ്രളയമാണ്. കാർഡിലെ വിവരങ്ങൾ ശരിയാണോ എന്ന കാര്യം ഓൺലൈനിൽ പരിശോധിച്ച് ഉറപ്പ വരുത്താവുന്നതാണ്. അതെങ്ങെനെയെന്ന് നോക്കാം

  • സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.civilsupplieskerala.gov.in കയറുക
  • View Ration Card Details എന്ന ലിങ്ക് തുറക്കുക
  • തുറന്നുവരുന്ന പേജിൽ നിങ്ങളുടെ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്ത ശേഷം അതിനു ചുവടെ കാണുന്ന ചിത്രത്തിലെ അക്കങ്ങൾ ENTER TEXT IN THE IMAGE എന്ന ഭാഗത്ത് ടൈപ്പ് ചെയ്ത് SUBMIT ബട്ടൺ ക്ലിക്ക് ചെയ്യുക.
  • പ്രാഥമിക വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം NEXT ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • ലഭിക്കുന്ന കാർഡ് വിവരങ്ങൾ സൂക്ഷ്മ പരിശോധന നടത്തുക
  • കൂടുതൽ വിവരങ്ങൾക്ക് 1800-425-1550 അല്ലെങ്കിൽ 1967 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
  • തിരുത്തലുകളോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അക്കാര്യം താലൂക്ക് സപ്ലൈ ഒഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണ്.

നവംബര്‍ 5 വരെ തിരുത്താം

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷൻ കാർഡ് ഉടമകളുടെ കരട് പട്ടികകളെക്കുറിച്ചുള്ള പരാതികൾ നവംബർ അഞ്ച് വരെ സ്വീകരിക്കുന്നതായിരിക്കും. വർധിച്ച തിരക്ക് കണക്കിലെടുത്താണ് പരാതി സമർപ്പിക്കേണ്ട സമയപരിധി ദീർഘിപ്പിച്ചത്.

പരാതി പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും

താലൂക്ക് ഓഫീസിലെ വന്‍ തിരക്ക് പരിഗണിച്ചുകൊണ്ട് റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x