Currency

ഓൺലൈനിൽ സിനിമയുടെ വ്യാജപതിപ്പ് കാണുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

സ്വന്തം ലേഖകൻMonday, September 5, 2016 10:17 am

ഓൺലൈനിൽ സിനിമയുടെ വ്യാജ പതിപ്പുകൾ കാണുന്നത് ശിക്ഷ നൽകാവുന്ന കുറ്റമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അനുമതിയില്ലാതെ പകര്‍പ്പുണ്ടാക്കുകയും പ്രദര്‍ശിപ്പിക്കുകയും,ഡൗണ്‍ലോഡ് ചെയ്യുന്നതും വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന പ്രവർത്തികളെ മാത്രമേ കുറ്റകരമായി കാണാനാകുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.

മുംബൈ: ഓൺലൈനിൽ സിനിമയുടെ വ്യാജ പതിപ്പുകൾ കാണുന്നത് ശിക്ഷ നൽകാവുന്ന കുറ്റമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അനുമതിയില്ലാതെ പകര്‍പ്പുണ്ടാക്കുകയും പ്രദര്‍ശിപ്പിക്കുകയും,ഡൗണ്‍ലോഡ് ചെയ്യുന്നതും വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന പ്രവർത്തികളെ മാത്രമേ കുറ്റകരമായി കാണാനാകുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഗൗതം പട്ടേലാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ബ്ലോക്ക് ചെയ്യുന്ന സൈറ്റുകളിൽ വ്യാജ പതിപ്പുകൾ ഇറക്കുന്നത് ശിക്ഷാർഹമാണെന്ന സന്ദേശങ്ങൾ പ്രദർശിപ്പിക്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് കോടതി നിർദേശം നൽകിയിട്ടുമുണ്ട്. ബോളിവുഡ് സിനിമയായ ഡിഷ്യൂമിന്റെ നിർമ്മാതാക്കൾ നൽകിയ പരതിയിലാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x