വിവിധ ബാങ്കുകളിലായി 9,000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ച് വരാത്തത് പാസ്പോർട്ട് ഇല്ലാത്തതിനാലെന്ന് കോടതിയിൽ.
ന്യൂഡൽഹി: വിവിധ ബാങ്കുകളിലായി 9,000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ച് വരാത്തത് പാസ്പോർട്ട് ഇല്ലാത്തതിനാലെന്ന് കോടതിയിൽ. ഡൽഹി ചീഫ് മെട്രോ പൊളിറ്റണ്‍ മജിസ്ട്രേറ്റ് സമുത് ദാസിനെ തന്റെ അഭിഭാഷകന്‍ വഴിയാണ് മല്യ ഇക്കാര്യം അറിയിച്ചത്.
ഫോര്‍മുല വന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിംഗ്ഫിഷറിന്റെ ലോഗോ പതിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ രണ്ട് ലക്ഷം ഡോളര്‍ നല്‍കിയെന്ന കേസ് പരിഗണിക്കവേയാണു മല്യ ഇങ്ങനെ കോടതിയെ അറിയിച്ചത്.
ഒക്ടോബര്‍ നാലിന് കേസ് പരിഗണിക്കുമ്പോള്‍ മല്യയുടെ പ്രതികരണം ഹാജരാക്കണമെന്ന് കോടതി നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യയിലെത്താന്‍ സാധിക്കാത്തതിന്റെ കാരണം മല്യ കോടതിയെ അറിയിച്ചത്.
ഏപ്രില്‍ 23നാണ് മല്യയുടെ പാസ്പോര്‍ട്ട് ഇന്ത്യ സസ്പെന്‍ഡ് ചെയ്തത്. ബ്രിട്ടനിലേക്കു കടന്ന മല്യയെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പരാജപ്പെട്ടിരുന്നു. നിലവിൽ ഇന്ത്യയിലെ വിവിധ കോടതികളില്‍ നിരവധി കേസുകളാണ് മല്യക്കെതിരേയള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.