മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി മുതല്‍ 10,000 രൂപയും വാഹനമോടിക്കവെ മൊബൈലില്‍ സംസാരിച്ചാല്‍ 5000 രൂപയുമാണ് പിഴ. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ രക്ഷിതാവ് പിഴയടക്കണം.
ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കുത്തനെ കൂട്ടി. പുതിയ മോട്ടോര്‍ വാഹന നിയമത്തിലാണ് കനത്ത പിഴ ഈടാക്കാനുള്ള തീരുമാനം. പുതിയ മോട്ടോര്‍ വാഹന നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകരിച്ചു.
മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി മുതല്‍ 10,000 രൂപയും വാഹനമോടിക്കവെ മൊബൈലില്‍ സംസാരിച്ചാല്‍ 5000 രൂപയുമാണ് പിഴ. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ രക്ഷിതാവ് പിഴയടക്കണം. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 12 വര്‍ഷം തടവുശിക്ഷക്കുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. പുതിയ നിയമം അടുത്തയാഴ്ച പാര്‍ലമെന്റില്‍ വെക്കും.
പുതിയ നിയമത്തിലെ സുപ്രധാന മാറ്റങ്ങള്‍ ഇവയാണ്. ഡ്രൈവിങ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധം, വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പണം നല്‍കാതെ അടിയന്തര ചികിത്സ, പരിക്കേറ്റവരെ സഹായിക്കാനെത്തുന്നവരെ നിയമക്കുരുക്കില്‍നിന്ന് രക്ഷിക്കാനുള്ള വ്യവസ്ഥ, അപകടങ്ങളില്‍പെട്ടവര്‍ക്കുള്ള ഇന്‍ഷുറന്‍സ് നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.