ന്യൂഡല്‍ഹി: സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് നടപടികള്‍ മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ തിങ്കളാഴ്ച പുനരാരംഭിക്കും. തൊഴില്‍, സന്ദര്‍ശന, ബിസിനസ് തുടങ്ങി എല്ലാവിധ വിസകളുടെയും സ്റ്റാമ്പിങ് നടപടികളാണ് ഡല്‍ഹിയിലെ സൗദി എംബസിക്ക് ശേഷം മുംബൈ കോണ്‍സുലേറ്റിലും വീണ്ടും മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്നത്.
ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് കോണ്‍സുലേറ്റ് ഇക്കാര്യം അറിയിച്ചത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നടപടികള്‍ നിര്‍ത്തിവെച്ചത്. കഴിഞ്ഞ മാസം ഡല്‍ഹിയിലെ സൗദി എംബസിയില്‍ സ്റ്റാമ്പിങ് നടപടികള്‍ പുനരാരംഭിച്ചത്. എന്നാല്‍ വളരെ കുറച്ച് വിസകള്‍ മാത്രമേ എംബസിയില്‍ സ്വീകരിക്കാറുള്ളൂ. അതെസമയം സാധാരണ തൊഴിലാളികളുടേതുള്‍പ്പെടെ വിസകള്‍ മുംബൈ കോണ്‍സുലേറ്റിലാണ് സ്വീകരിക്കാറ്. അതുകൊണ്ട് തന്നെ കോണ്‍സുലേറ്റ് വിസ നടപടികള്‍ പുനരാരംഭിക്കുന്നത് സൗദിയില്‍ പ്രവേശനം തേടുന്നവര്‍ക്കെല്ലാം വലിയ ആശ്വാസമാണ്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തന രീതികളും വിസ നടപടികളും സംബന്ധിച്ചുള്ള പുതിയ നിബന്ധനകളും നിര്‍ദേശങ്ങളും സര്‍ക്കുലറില്‍ വിവരിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ താഴെ നിലയിലുള്ള പ്രവേശന കവാടത്തില്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് വരെ മാത്രമേ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുകയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.