
ന്യൂഡല്‍ഹി: ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകള്‍ക്കുള്ള ഓഫര്‍ പ്രഖ്യപിച്ചു. ഫ്രീഡം ടു ഫ്‌ലൈ എന്ന പേരിലാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കണോമി ക്ലാസ് യാത്രകള്‍ക്ക് വെറും 799 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
ഫ്രീഡം ടു ഫ്‌ലൈ ഓഫര്‍ 48 മണിക്കൂറിനുള്ളില്‍ ബുക്ക് ചെയ്യാവുന്നവര്‍ക്കാണ് ലഭിക്കുക. എല്ലാ നിരക്കുകളും ഉള്‍പ്പെടെ 799 രൂപയാണ് ഇക്കണോമി ക്ലാസ്സ് ടിക്കറ്റുകള്‍ക്ക്. പ്രീമിയം ഇക്കണോമി ക്ലാസ്സ് ടിക്കറ്റുകള്‍ 2,099 രൂപ മുതല്‍ ലഭ്യമാണ്. ബുക്കിംഗ് ഏഴാംതീയതി അര്‍ദ്ധരാത്രി മുതലാണ് ആരംഭിച്ചത്. ഇന്നുകൂടിയാണ് ഈ ഓഫര്‍ സൗകര്യം ലഭിക്കുക. ആവശ്യക്കാര്‍ക്ക് എത്രയും വേഗം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ ആഗസ്റ്റ് 23 നും അടുത്ത വര്‍ഷം ഏപ്രില്‍ 19 നും ഇടയില്‍ യാത്ര ചെയ്യാവുന്നതാണ്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫര്‍ നിരക്കില്‍ ലഭിക്കും. ശ്രീനഗര്‍ജമ്മു റൂട്ടിലുള്ള ടിക്കറ്റുകള്‍ക്കാണ് ഏറ്റവും നിരക്ക് കുറവ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.