Currency

വിസ്താര വിമാനത്തില്‍ ഇനി യാത്രക്കാര്‍ക്ക് പ്ലാസ്റ്റിക് കുപ്പി വെള്ളം കിട്ടില്ല

സ്വന്തം ലേഖകന്‍Monday, July 29, 2019 2:08 pm

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വിസ്താര എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ക്ക് ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നല്‍കില്ല. ജൂലൈ 16 ന് ഡല്‍ഹി- മുംബൈ സര്‍വ്വീസ് നടത്തുന്ന വിമാനത്തിലാണ് പുതിയ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. വരും ആഴ്ചകളില്‍ എയര്‍ലൈനിന്റെ ശൃംഖലയിലുടനീളമുള്ള എല്ലാ വിമാനങ്ങളിലേക്കും ഘട്ടംഘട്ടമായി പദ്ധതിയ വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 200 മില്ലി ലിറ്റര്‍ വലിപ്പമുള്ള പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഫ്‌ലൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് വെള്ളം നല്‍കിയിരുന്ന പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം പേപ്പര്‍ കപ്പുകളും വിസ്താരയില്‍ ഉപയോഗിച്ച് തുടങ്ങി. കഴിഞ്ഞ രണ്ട് മാസങ്ങളായി വിസ്താര സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും കുറച്ചിരുന്നു. ഈ വര്‍ഷം പ്ലാസ്റ്റിക് ഉപയോഗം 50 ശതമാനം കുറയ്ക്കാനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്. കുറഞ്ഞ പ്ലാസ്റ്റിക്ക് ഉപയോഗത്തോടെ യാത്രക്കാര്‍ക്ക് വിമാനത്തില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തേ പുകയില ഉത്പന്നങ്ങളും വിസ്താര വിമാനത്തില്‍ നിരോധിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x