മഹാതാമാഗാന്ധി സീരീസില്‍ തന്നെയാണ് ഈ നോട്ടുകള്‍ ഉള്ളതെങ്കിലും ചില പ്രത്യേകതകൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2000 രൂപ നോട്ടിനുണ്ട്. ആ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയാം...
രാജ്യത്തെ വിവിധ ബാങ്കുകളിൽ 500, 1000 രൂപ നോട്ടുകള്‍ മാറ്റാനെത്തുന്നവർക്ക് 2000 ത്തിന്റെ പുതിയ നോട്ടുകളും ലഭിക്കുന്നുണ്ട്. ഒട്ടനവധി പ്രത്യേകതകൾ ഉള്ളതാണ് 2000 രൂപയുടെ നോട്ട്. പുതുതായി എത്തുന്ന 2000 രൂപ നോട്ടില്‍ നാനോ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചാരണമൊക്കെ സോഷ്യൻ മീഡിയ വഴി ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒന്നും രണ്ടായിരം രൂപ നോട്ടിൽ ഇല്ലെന്ന് അധികൃതർ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. അതേസമയം മറ്റു ചില പ്രത്യേകതകൾ 2000 രൂപ നോട്ടിന് ഉണ്ടുതാനും. മഹാതാമാഗാന്ധി സീരീസില്‍ തന്നെയാണ് ഈ നോട്ടുകള്‍ ഉള്ളത്. അവയുടെ പ്രത്യേകത എന്തൊക്കെയെന്ന് അറിയാം …
- മജന്ത നിറമാണ് നോട്ടിന്
- കാഴ്ചയില്ലാത്തവരെയും കൂടി പരിഗണിച്ച് നോട്ടിന്റെ മുന്‍ഭാഗത്ത് ഇടതു വശത്തായിട്ട് ബ്രയിന്‍ ലിപി സംവിധാനം ഉണ്ട്. ഇത്, സ്പര്‍ശിച്ച് കാഴ്ചയില്ലാത്തവര്‍ക്ക് പണം തിരിച്ചറിയാനും വിനിമയം നടത്താനും സാധിക്കും.
- നോട്ടിന്റെ പിൻഭാഗത്ത് ഇന്ത്യയുടെ സാറ്റലൈറ്റ് ആയ മംഗള്‍യാന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.
- സ്വച്ഛ് ഭാരത് അഭിയാന്റെ അടയാളവും പിറകുവശത്ത് കാണാം
- 1000, 500 നോട്ടുകളെ അപേക്ഷിച്ച് 2000 നോട്ട് വലിപ്പത്തിൽ ചെറുതാണ്.
- 66മില്ലിമീറ്റര്‍ x 166 മില്ലിമീറ്റര്‍ ആണ് നോട്ടിന്റെ സൈസ്.
- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഉര്‍ജ്ജിത് ആര്‍ പട്ടേലിന്റെ ഒപ്പ് ആണ് നോട്ടിലുള്ളത്
- നോട്ടിന്റെ പിന്നില്‍ 2016 എന്ന് വര്‍ഷം അച്ചടിച്ചിട്ടുണ്ട്
- ദേവ്നാഗരി ഭാഷയിലും 2000 എന്ന് എഴുതിയിട്ടുണ്ട്
- മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടിന്റെ നടുഭാഗത്ത് ആയിട്ടാണ്.
- പിൻവശത്ത് വലതു ഭാഗ്ത്തായി അശോക പില്ലര്‍ എംബ്ലം.
- അശോക സ്തൂപവും, ബ്ലീഡ് ലൈനുകളും അല്പം ഉയര്‍ത്തിയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.
- നോട്ടിന്റെ ഇടതുഭാഗത്തായി ആര്‍ബിഐ എന്നും, 2000 എന്നും എഴുതിയിരിക്കുന്നതായി സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.