Currency

500, 1000 രൂപയുടെ നോട്ടുകളുടെ നിരോധനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻWednesday, November 9, 2016 8:13 am

രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം കഴിഞ്ഞ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തി കഴിഞ്ഞു. നിലവിൽ 500, 1000 നോട്ടുകൾ കൈവശമുള്ളവർക്ക് അത് മാറ്റിയെടുക്കുന്നതിനും അവസരമുണ്ട്.

രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം കഴിഞ്ഞ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തി കഴിഞ്ഞു. നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി ബുധനാഴ്ച രാജ്യത്തെ എടിഎമ്മുകള്‍ക്കും ബാങ്കുകൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ പുതിയ അഞ്ഞൂറിന്‍റെയും പുതുതായി ഇറക്കുന്ന 2000 രൂപയുടെയും നോട്ടുകള്‍ ധനകാര്യസ്ഥാപനങ്ങളിൽ എത്തിച്ചു കൊണ്ടിരിക്കുകയുമാണ്. നിലവിൽ 500, 1000 നോട്ടുകൾ കൈവശമുള്ളവർക്ക് അത് മാറ്റിയെടുക്കുന്നതിനും അവസരമുണ്ട്.

  • നിലവിലുള്ള 1000, 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം, ഇതിന് പരിധിയില്ല.
  • ഡിസംബര്‍ 30നകം മാറാത്തവര്‍ക്ക് 2017 മാര്‍ച്ച് 31 വരെ ഇതേ രീതിയില്‍ മാറാന്‍ സൗകര്യമുണ്ട്. അതിന് മതിയായ തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കണം.
  • പഴയ 1000, 500 നോട്ടുകള്‍ ബാങ്ക് ശാഖകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും സബ് പോസ്റ്റ് ഓഫീസുകളിലും മാറ്റിയെടുക്കാം. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. പരമാവധി 4000 രൂപ. സമയപരിധി നവംബര്‍ 24.
  • ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് ദിവസം 10,000 രൂപ പരിധി. ആഴ്ചയില്‍ പരമാവധി 20,000.
  • പെട്രോള്‍ പമ്പുകളില്‍ വെള്ളിയാഴ്ചവരെ നോട്ടുകള്‍ മാറാം.
  • ആശുപത്രികളിലും വെള്ളിയാഴ്ചവരെ പഴയ 500,1000 നോട്ടുകള്‍ മാറാം. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പ് ഉണ്ടെങ്കില്‍ ഫാര്‍മസികളിലും നോട്ട് സ്വീകരിക്കും.
  • പൊതുമേഖലാ സ്ഥാപനങ്ങള്‍, മില്‍ക്ക് ബൂത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കും.
  • വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന യാത്രക്കാര്‍ക്ക് 5000 രൂപവരെയുള്ള പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സൗകര്യമുണ്ടാകും.
  • റെയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് സ്റ്റേഷനുകള്‍ എന്നിവടങ്ങില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.
  • ബാങ്കുകളില്‍ മാറാനായി നല്‍കുന്ന എല്ലാ നോട്ടുകളുടെയും സീരിയല്‍ നമ്പറുകള്‍ പ്രത്യേകം രേഖപ്പെടുത്തണംചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ എന്നിവയ്ക്കു നിയന്ത്രണങ്ങളില്ല.
  • പരാതികള്‍ പരിഹരിക്കാന്‍ ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും കണ്‍ട്രോള്‍ റൂമുകളും ടോള്‍ ഫ്രീ നമ്പറുകളും (022 22602201, 22602944) തുറന്നു. കണ്‍ട്രോള്‍ റൂമുകള്‍ ഇന്നു മുതല്‍ 10 ദിവസം വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x