കള്ളപ്പണം ഇല്ലാതാക്കുവാൻ കേന്ദ്ര സർക്കാർ പലതരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്ന സാഹചര്യത്തിൽ കള്ളപ്പണം കൈവശമുള്ളവരാകട്ടെ അതെങ്ങനെ വെളുപ്പിക്കാം എന്ന് കണ്ടെത്താനായി നിയമത്തിലെ പഴുതുകൾ തേടുകയാണ്.
കള്ളപ്പണം ഇല്ലാതാക്കുവാൻ കേന്ദ്ര സർക്കാർ പലതരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്ന സാഹചര്യത്തിൽ കള്ളപ്പണം കൈവശമുള്ളവരാകട്ടെ അതെങ്ങനെ വെളുപ്പിക്കാം എന്ന് കണ്ടെത്താനായി നിയമത്തിലെ പഴുതുകൾ തേടുകയാണ്. 500, 1000 രൂപ അസാധുവാക്കിയ പ്രഖ്യാപനമാണ് ഏറ്റവും ഒടുവിൽ കള്ളപ്പണക്കാരെ കുടുക്കിയിരിക്കുന്നത്. നേരത്തെ സർക്കാർ തന്നെ കള്ളപ്പണം ഉള്ളവർക്ക് പിഴ നൽകി ആ തുക വെളുപ്പിക്കാനുള്ള അവസരം നൽകിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്താത്തവരാണ് ഇപ്പോൾ ബുദ്ധിമുട്ടുന്നത്. ഇന്ത്യക്കാർ എങ്ങനെയൊക്കെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നും നോട്ടുകൾ മാറിയെടുക്കുന്നതെന്നും നോക്കാം…
ധൂർത്തടിച്ച് കളയുക
പഴയ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് വിവാഹാഘോഷത്തിലൂടെ കള്ളപ്പണമെല്ലാം പൊടിച്ചു കളയാൻ തീരുമാനിച്ചവർ ഏറെയാണെന്ന് മുംബൈയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ പറയുന്നു. 30 മില്യൺ രൂപ വരെ ഇത്തരത്തിൽ വിവാഹചടങ്ങുകൾ നടത്താൻ ഒരു വ്യക്തി തങ്ങൾക്ക് ഓഫർ ചെയ്തതായി അദ്ദേഹം പറയുന്നു. കള്ളപ്പണത്തിന് 200 ശതമാനം പിഴ ഈടാക്കാൻ കൂടി തീരുമാനിച്ചതോടെ പലരും കൈവശമുള്ള കാശുകൾ സുഹൃത്തുക്കൾക്കും, ജീവനക്കാർക്കും വിതരണം ചെയ്യുന്നുമുണ്ട്. മറ്റു ചിലരാകട്ടെ പരിചയമുള്ള പലരുടെയും അകൗണ്ടിൽ നിക്ഷേപിക്കാനും നൽകുന്നു.
ട്രെയിൻ ടിക്കറ്റുകൾ വാങ്ങി കൂട്ടുക
പിൻവലിച്ച 500, 1000 നോട്ടുകൾ ഉപയോഗിച്ച് ട്രെയിൻ, വിമാന ടിക്കറ്റുകൾ വാങ്ങിക്കൂട്ടി പിന്നീട് യാത്ര കാൻസൽ ചെയ്ത് നോട്ടുകൾ മാറ്റിയെടുക്കുന്ന ഒരു ഏർപ്പാടും കള്ളപ്പണം കയ്യിലുള്ളവർ ചെയ്യുന്നുണ്ട്. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഴയ 500, 1000 രൂപ നോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ടിംഗ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. റെയിൽവേ ആകട്ടെ ഇങ്ങനെ കാൻസൽ ചെയ്ത ടിക്കറ്റുകളുടെ പണമായി നൽകുന്നതിന് പകരം ചെക്കായോ ഇ-ബാങ്കിംഗ് മുഖേനയോ നൽകുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.
സ്വർണ്ണമാക്കി മാറ്റുക
വലിയ നോട്ടുകൾരസാധുവാക്കിയതിനെ തുടർന്ന് സ്വർണവിൽപ്പനയിൽ വൻ വർധനവാണ് രാജ്യത്ത് ഉണ്ടായത്. ബ്ലാക്ക് മണി സ്വർണമാക്കി മാറ്റാനായിരുന്നു പലരും സ്വർണം വാങ്ങി കൂറ്റിയത്. ജല്ലറികൾ മിക്കതും നോട്ട് നിരോധനം പ്രാബല്യത്തിൽ വരുന്ന രാത്രി 12 മണി വരെ തുറന്നിരുന്നു താനും. നേരത്തെ, അറിയാവുന്ന ഒരു ജ്വല്ലറിയുടമയുടെ അടുത്ത് കൈവശമുള്ള ബ്ലാക്ക് മണി കൊടുത്ത് സ്വര്‍ണം വിറ്റതിന് പ്രതിഫലം എന്ന രീതിയില്‍ ഒരു തുക ചെക്കായി ഇങ്ങോട്ട് വാങ്ങുന്ന ഏർപ്പാടും കള്ളപ്പണം കൈയിലുള്ളവർ പ്രയോഗിച്ചിരുന്നു. സാധനം വിറ്റതിനുള്ള ബില്ലും കൂടി ഒപ്പിക്കുന്നതിനാൽ ആദായനികുതി വകുപ്പിനെ വെട്ടിച്ച് ബ്ലാക്ക് മണി വൈറ്റാക്കി മാറ്റാൻ ഇതുവഴി സാധിക്കുമായിരുന്നു. എന്നാൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ജ്വല്ലറികളെ നിരീക്ഷിക്കാൻ തുടങ്ങിയതോടെ പല ജ്വല്ലറി ഉടമകളും പഴയ 500,1000 നോട്ടുകൾ വാങ്ങുന്നത് നിർത്തിയിട്ടുണ്ട്.
ആളുകൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിരുന്ന ചില മാർഗങ്ങൾ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.